About Me

My photo
Palakkad, India
കഥകളിയും സംഗീതവും സാഹിത്യവും പിന്നെ കുറച്ച് പാചകവും ഇഷ്ടപ്പെടുന്ന ഒരു തനി നാട്ടിന്പു്റത്തുകാരന്‍...

Monday, February 28, 2011

എന്റെ മൌനം.

തീവ്രവിഷാദം തുളുമ്പുമെന്‍ മൌനമേ
നീയെങ്ങിനെയെന്നില്‍ കുടിയിരുന്നു.
എന്‍റെയീ ഏകാന്തസഞ്ചാരവീഥിയില്‍
നീയെങ്ങിനെ എന്മനം കീഴടക്കി.
വിരസമാം ജീവിതയാത്രയില്‍ നീയെന്‍റെ
വിരഹിയാം ഹൃത്തോടു ചേര്‍ന്നുനിന്നു.
അനുവാദമില്ലാതിരുന്നിട്ടും നീയെ –
ന്നകതാരില്‍ എങ്ങോ ഒളിച്ചിരുന്നു.
വിജനമാമീ സാഗരതീരത്തിരിക്കവേ നീ –
യൊരു മൃദു സ്പന്ദമായ് തഴുകിനീങ്ങി.
ഒരു കുളിര്‍തെന്നലായ് വീശിയെന്‍ കാതി –
ലൊരു സ്വകാര്യം നീ മൊഴിഞ്ഞുമെല്ലെ.
“ഇനി നീ തനിച്ചല്ല. നിന്‍ ഏകാന്തയാത്രയി -
ലൊരു പ്രിയ സഖിയായ്‌ ഞാനെന്നുമുണ്ടായീടും.”
അതുകേള്‍ക്കെ എന്മനം കോരിത്തരിച്ചുപോ -
യെന്‍ കണ്‍കളില്‍ അശ്രുകണം നിറഞ്ഞു.
എന്‍ ദു:ഖമെല്ലാം അകറ്റീടു -
മെങ്കിലും നീയൊരു ദു:ഖപുത്രി.
എന്നിരുന്നാലും എന്‍പ്രിയ മൌനമേ 
നിന്നെ ഞാനിന്നു പ്രണയിക്കുന്നു.

5 comments:

  1. “ഇനി നീ തനിച്ചല്ല. നിന്‍ ഏകാന്തയാത്രയി -
    ലൊരു പ്രിയ സഖിയായ്‌ ഞാനെന്നുമുണ്ടായീടും.”
    അതുകേള്‍ക്കെ എന്മനം കോരിത്തരിച്ചുപോ -
    യെന്‍ കണ്‍കളില്‍ അശ്രുകണം നിറഞ്ഞു...മനസ്സ് തൊട്ടറിഞ്ഞ വരികള്‍..ഇഷ്ടായി ട്ടൊ..ആശംസകള്‍.,

    ReplyDelete
  2. 'എന്‍റെയീ ഏകാന്തസഞ്ചാരവീഥിയില്‍'മൗനത്തിന്‌ ചേക്കേറാൻ പറ്റിയ സാഹചര്യം.

    ReplyDelete
  3. പ്രണയകാലം
    മഴക്കാലം
    മഞ്ഞ് കാലം
    മനസ്സിലേക്ക് സ്നേഹപൂങ്കാറ്റ് വീശുന്നു………

    ReplyDelete
  4. കവിത കൊള്ളാം ..പക്ഷെ ബ്ലോഗിന്റെ ഈ കടും നീല വര്‍ണ്ണം അത് കണ്ണില്‍ കുത്തുന്നു ...

    ReplyDelete
  5. കൂട്ടുകാരെ.... അഭിപ്രായങ്ങള്ക്കും പ്രോത്സാഹനങ്ങള്ക്കും വളരെയധികം നന്ദി...

    ReplyDelete