ഞാന്‍ യാത്ര തുടരുകയാണ്. തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് നിരാശയില്ല. കാരണം എല്ലാ തിക്താനുഭവങ്ങളെയും വിജയത്തിലേക്കുള്ള ചവിട്ടുപടികളായി ഞാന്‍ കാണുന്നു. ഒരു സമത്വ സുന്ദര ലോകം. അതാണ് എന്‍റെ സ്വപ്നം. വിധി എന്ത് തന്നെ ആയാലും എന്നാല്‍ കഴിയുന്നതിന്‍റെ പരമാവധി ശ്രമിക്കും. എനിക്കറിയാം എല്ലാം ഒരു ദിവാസ്വപ്നം മാത്രമാണ് എന്ന്. എന്നിരുന്നാലും എന്‍റെ ലക്ഷ്യത്തിനു മാറ്റമില്ല. എന്നാല്‍ കഴിയുന്ന സഹായം ചെയ്യുക. അതിനുവേണ്ടി വിധിയോട് പൊരുതാനും ഞാന്‍ തയ്യാര്‍.
വരൂ കൂട്ടുകാരേ, നമുക്കു ഈ നീലാംബരത്തിന് കീഴില്‍ ഒത്തു ചേരാം. ഒരു സമത്വ സുന്ദര ലോകം തീര്‍ക്കാം. സന്തോഷത്തിന്‍റെ സ്നേഹത്തിന്‍റെ സമത്വത്തിന്‍റെ ഒരു ലോകം. ഇവിടെ ദുഃഖങ്ങള്‍ക്ക് സ്ഥാനമില്ല. ദു:ഖിതരെ സഹായിക്കലാകട്ടെ നമ്മുടെ ലക്ഷ്യം. “സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും” എന്ന കവി വചനം ആകട്ടെ നമ്മുടെ ആശയം. സമാധാനത്തിന്‍റെ വെള്ളരിപ്രാവുകള്‍ നമ്മുടെ ശുഭ്രപതാകാ വാഹകര്‍ ആകട്ടെ. “സ്നേഹമാണ് അഖിലസാരമൂഴിയില്‍” എന്നതാകട്ടെ നമ്മുടെ മുദ്രാവാക്യം. എല്ലാ പ്രതിബന്ധങ്ങളെയും നമുക്ക് പുഞ്ചിരി കൊണ്ട് നേരിടാം. പോരൂ... നമുക്ക് ഒന്നിച്ചു യാത്ര തുടരാം. പുതിയ കൂട്ടുകാരെയും വിളിക്കാം.
എന്നോടൊത്തുണരുന്ന പുലരികളെ,
എന്നോടൊത്തു കിനാവുകണ്ട് ചിരിക്കും ഇരവുകളെ,
യാത്ര തുടരുന്നു ശുഭയാത്ര നേര്ന്നു വരൂ...
ഒരു കുടന്ന നിലാവുകൊണ്ടെന്‍ നെറുകയില്‍
കുളിര്‍ തീര്‍ഥമാടിയ നിശകളെ,
നിഴലുമായിണ ചേര്‍ന്നു നൃത്തം ചെയ്ത പകലുകളെ,
പോരൂ...പോരൂ...
തുളസി വെറ്റില തിന്നു ചുണ്ടു തുടുത്ത സന്ധ്യകളെ,
തുയിലുണര്ത്താന്‍ വന്നോരോണക്കിളികളെ നന്ദി,
അമൃതവര്‍ഷിണിയായ വര്ഷാഗാന മുകിലുകളെ,
എന്‍റെ വഴികളില്‍ മൂകസാന്ത്വനമായ പൂവുകളെ,
എന്‍റെ മിഴികളില്‍ വീണുടഞ്ഞ കിനാക്കളെ നന്ദി,
നന്ദി... നന്ദി...
യാത്ര തുടരുന്നു ശുഭയാത്ര നേര്ന്നു വരൂ...
യാത്ര തുടരുന്നു ശുഭയാത്ര നേര്ന്നു വരൂ...
nnayi ezhuthan kazhiyatte..all the best
ReplyDeleteതളരുമീയുടല്‍ താങ്ങി നിര്‍ത്തിയ പരമമാം
ReplyDeleteകാരുണ്യമേ.....
നന്ദി.... നന്ദി....
യാത്ര തുടരുന്നു
ശുഭയാത്ര നേര്ന്നു വരൂ....
രാജശ്രീ.. & ഗംഗാ... വായനക്കും അഭിപ്രായങ്ങള്ക്കും വളരെയധികം നന്ദി...
ReplyDelete